സ്വപ്നം

സ്വപ്നം

സ്വപ്നങ്ങളൊരുപാട് മുന്നോട്ടാനയിച്ചെന്നെ
ഞൊണ്ടിയും ഞരങ്ങിയും അവയോരോന്നായ് സഫലമാക്കവേ
കണ്ടു ഞാന്‍ അവയ്ക്കൊരോ തായ് വേരുകള്‍
വേരുകളൊരോന്നായ്  ഞാനെന്റെതാക്കവേ
പെരുകുന്നവ കൊതുകു ലാര്‍വ പോല്‍
തളരാതെ ഞാന്‍ മുന്നോട്ടോടവേ
പുകമറ മാത്രം കണ്ടു മുന്നില്‍
അറിഞ്ഞു ഞാന്‍, തിരിഞ്ഞു നോക്കിയപ്പോള്‍
യാത്രാന്ത്യത്തോടടുത്തിരിക്കുന്നു
പെരുകുന്ന സ്വപ്നങ്ങളെന്റെയുള്ളില്‍
വെരുകിനെപ്പോലെ പിടയുന്നു
എവിടെയുമെത്തിയില്ല ഒന്നും നേടിയില്ല
സ്വപ്നങ്ങളെന്നെ നോക്കി പല്ലിളിക്കുന്നു
ഒടുവിലൊരു കയറെന്‍ കഴുത്തില്‍ മുറുകിയപ്പോള്‍
ഏതോ കുറുക്കനേപ്പോലെ ഞാനോരിയിട്ടു
സ്വപ്നങ്ങളൊക്കെ പുളിക്കുമെന്ന്.....  

Comments

Popular posts from this blog

അമ്മയും മകനും

കുട്ടി

അനന്തതയിലെക്കൊരു പ്രയാണം...............