യാത്ര തുടങ്ങി ഞാന്‍ എവിടെക്കെന്നറിയാതെ യാത്രാരംഭം കരയുന്ന മുഖത്തോടെയയിരുന്നു എല്ലാവരെയും കാണുന്നു ഞാന്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടവര് പലരും തലോടുന്നു, ഉമ്മ വയ്ക്കുന്നു പറയുന്നതെന്തോ തിരിയുന്നില്ലെനിക്ക് വെളിച്ചവും ഇരുളും മാറി മാറി നോക്കി വെയിലും മഴയും പിന്നില്‍ വന്നു ഇന്നും തുടരുന്നു ഞാനീ പ്രയാണം ഏറെ ദൂരം താണ്ടിയിരിക്കുന്നു ചിരിക്കാന്‍ പഠിച്ചു ഞാന്‍, ചതിക്കാനും ചിന്തിക്കാനുമിതെന്നെ പഠിപ്പിച്ചു അജ്ഞാത ഭാഷ ഞാന്‍ ചവച്ചിറക്കുന്നു, തുപ്പുന്നു ആദ്യം കണ്ട സഹയാത്രികര്‍ ചിലരെന്റെ സ്വന്തക്കാര് എനിക്ക് മുന്‍പേ പ്രയാണം തുടങ്ങിയവര്‍ വേഗതയോടെ തുടങ്ങി ഞാനീ പ്രയാണം വേഗതയിന്നോ വളരെ തുച്ഛം എല്ലമെന്നെ കാണിച്ചു, പഠിപ്പിച്ചു, ഒന്നൊഴികെ എന്തിനീ യാത്ര ? എവിടെയ്ക്കീ പ്രയാണം ? പലരോടും ഞാന്‍ തിരക്കി, പലയിടത്തും തിരഞ്ഞു ഉത്തരം ഞാന്‍ നേടിയില്ല ഒടുവില്‍ ഞാന്‍ ചിരിച്ചുകൊണ്ട് കിടക്കുന്നു ഒന്നും കാണുന്നില്ല, ചുറ്റും കൂരിരുട്ട് പക്ഷെ, കേള്ക്കമെനിക്ക് കൂട്ടക്കരച്ചില്‍ അല്ല, അലര്‍ച്ച ! ചെവി പോട്ടിപ്പോകുന്നു യാത്രാരംഭത്തില്‍ കരയുന്നു ഞാന്‍ അവര്‍ ചിരിക്കുന്നു ഞാനിപ്പോള്‍ ചിരിക്കു...
Comments
Post a Comment