കവിയുടെ കാല്പാടുകൾ
"കവിതതേടി നക്ഷത്രങ്ങളുടേയും നിലാവിന്റേയും വഴിവെളിച്ചത്തിൽ നിളാനദിയുടെ തീരത്തും, ഋതുഭേദങ്ങൾ വികാരവൈവിധ്യം വരുത്തുന്ന പ്രകൃതിയുടെ കളിത്തട്ടുകളിലും ക്ഷേത്രപ്രാന്തങ്ങളിലും അനുസ്യൂതമായി സഞ്ചരിച്ച കവി പിന്നിട്ട കാല്പാടുകളിലേക്കു തിരിഞ്ഞുനോക്കുന്നു. ആത്മാലാപത്തോടെ, ആത്മരോഷത്തോടെ. ചിലപ്പോൾ ആത്മനിന്ദയോടെ പിന്നിട്ട ജീവിതരംഗങ്ങൾ ആവിഷ്കരിക്കുന്നു. യാത്രയ്ക്കിടയിൽ കൈമോശം വന്ന സ്നേഹങ്ങളുടെയും സൗഭാഗ്യങ്ങളുടെയും ഓർമ്മകളുടെ പീഡനത്തേക്കാൾ കവിയുടെ കാല്പാടുകളിൽ ഉയർന്നുനില്ക്കുന്ന കവിത എന്ന സൗന്ദര്യദേവതയുടെ ആത്മാവു കണ്ടെത്താൻ എന്തും സഹിച്ചു തീർത്ഥാടനം നടത്തുന്ന ഉപാസകന്റെ തീവ്രതപസ്യ "
മലയാളത്തിന്റെ മഹാകഥാകാരൻ എം.ടി. വാസുദേവൻനായർ പി.കുഞ്ഞിരാമൻനായരുടെ 'കവിയുടെ കാല്പാടുകൾ ' എന്ന ആത്മകഥയെക്കുറിച്ചു പറഞ്ഞ വരികളാണിവ.
നാളുകളായി എന്നു പറഞ്ഞാൽ പോരാ വർഷങ്ങളായി ഞാൻ ഈ പുസ്തകം തേടി നടക്കുകയായിരുന്നു. ബുക്ക്സ്റ്റാളുകളിലും ഓൺലൈൻ ബുക്ക്സ്റ്റാളുകളിലും ' Out of stock ' ആയിരുന്നു. ഒടുവിൽ ഇരട്ടി മധുരം എന്നു പറഞ്ഞപോലെ 'കവിയുടെ കാല്പാടുകൾ ' മാത്രമല്ല അദ്ദേഹത്തിന്റെ തന്നെ 'നിത്യകന്യകയെ തേടി ' , ' എന്നെ തിരയുന്ന ഞാൻ ' എന്നിവ ഉൾപ്പെടെയുള്ള സമ്പൂർണ്ണ ആത്മകഥ തന്നെ ലഭിക്കുവാനുള്ള സൗഭാഗ്യമുണ്ടായി.
ഇനി കുറച്ചുനാൾ കവിയോടൊപ്പം കവിയുടെ കാല്പാടുകൾ തേടി ഞാനും യാത്രയാവുകയാണ്.
കടപ്പാട്: ഡി സി ബുക്സ്, മാതൃഭൂമി ബുക്സ്റ്റാൾ തൃശ്ശൂർ
പിന്നെ എനിക്കു വേണ്ടി ഈ പുസ്തകം തെരെഞ്ഞുകണ്ടുപിടിച്ച പ്രിയ സുഹൃത്ത് രാഹുലിനും (ഞങ്ങളുടെ സ്വന്തം നയൻസ്)
കടപ്പാട്: ഡി സി ബുക്സ്, മാതൃഭൂമി ബുക്സ്റ്റാൾ തൃശ്ശൂർ
പിന്നെ എനിക്കു വേണ്ടി ഈ പുസ്തകം തെരെഞ്ഞുകണ്ടുപിടിച്ച പ്രിയ സുഹൃത്ത് രാഹുലിനും (ഞങ്ങളുടെ സ്വന്തം നയൻസ്)

Comments
Post a Comment