കളിക്കളം




കളിക്കളത്തില്‍ എന്നെക്കൂടാതെ പലരുമുണ്ടായിരുന്നു
ചിലരെ ഞാനറിയും, ചിലരപരിചിതര്‍
ഞങ്ങള്‍ അദൃശ്യമായ എന്തിനോ വേണ്ടിയോടുന്നു
ഇടയിലെവിടെയോ കേട്ടു വിസില്‍ മുഴക്കങ്ങള്‍
ആരുമതു ശ്രദ്ധിക്കുന്നില്ല

നീണ്ട, കെട്ടിനിര്‍ത്തിയ വലയെനിക്കു കാണാം

ഇരുമ്പിനെ കാന്തമെന്നപോല്‍ അടുപ്പിക്കുന്നുവതെന്നെ
അറിയില്ല എനിക്കെന്റെ പരിശീലകനെ
ഇടയിലെപ്പോഴോ കളിക്കാര്‍ മാറ്റപ്പെടുന്നു
അറിയുന്നു ഞാന്‍, കളത്തിനപ്പുറത്താരോ
എന്റെ പകരക്കാരനെ ഒരുക്കുന്നു
ഒടുവിലോരരൂപി പകരക്കാരനുമായ്
എന്നരികിലെയ്ക്കടുക്കുന്നു
ഓ ! അവന്‍ എത്തിയിരിക്കുന്നു, ഞാന്‍
കളമൊഴിയേണ്ടിയിരിക്കുന്നു, പക്ഷെ
ഇപ്പോഴുമാ വല എന്നെ നോക്കിച്ചിരിക്കുന്നു
പൂര്‍ണ്ണത തേടിയിറങ്ങിയ കളത്തില്‍
അപൂര്‍ണ്ണനായ്‌ ഞാന്‍ മടങ്ങുന്നു.......  

Comments

Popular posts from this blog

അമ്മയും മകനും

കവിയുടെ കാല്പാടുകൾ

സ്വപ്നം