1 ഒട്ടകത്തെ സൂചിക്കുഴിയിലൂടെ കടത്താമോ ? ചോദ്യം കേട്ട് അച്ഛനമ്പരന്നു . കാക്ക കുളിച്ചാല്‍ കൊക്കാകുമോ ? ചോദ്യം വീണത് അമ്മയുടെ നേര്‍ക്ക് . ഒട്ടകവും സൂചിക്കുഴിയും കൊക്കും കാക്കയും ഈ മൂന്നു വയസ്സുകാരന്റെ തലയ്ക്കകത്ത് കൂട് വെച്ചതറിഞ്ഞപ്പോള്‍ അമ്മയ്ക്ക് അത്ഭുതം, ന്റെ കുട്ടി വളര്ന്ന്വല്ലോ അച്ഛന് അഭിമാനം .. മോന് വളര്‍ന്ന് ആലുപോലെയായല്ലോ. അമ്മയുടെ സംശയം ,അച്ഛന്റെ സംശയം സൂചിക്കുഴിയിലൂടെ ഒട്ടകത്തെ കടത്താനാവ്വോ ? ഉറപ്പില്ല , ഒരുപക്ഷെ പറ്റുമായിരിക്കും അല്ലേ ? അച്ഛന് ബാഗെടുത്തു , അമ്മ കുടയെടുത്തു വാ പോകാലോ സ്കൂളിലേക്ക് മോന് പറഞ്ഞു... ഇനി ഞാനെന്തു പഠിക്കണം ? അച്ഛന് പറഞ്ഞു, ശരിയാണ് .. അമ്മ പറഞ്ഞു , ശരിയാണ് .. ഇനി അവനെന്തു പഠിക്കണം എന്തിനു പഠിക്കണം !! 2 ക്ലാസുമുറിയില്‍ ഉറക്കം തൂങ്ങുന്ന അദ്ധ്യാപകനോട് കുട്ടി ചോദിച്ചു ഇത് ന്യൂട്രിനോകളുടെ കാലം ഇതുവരെ പഠിച്ചതെല്ലാം വെറുതെയായല്ലോ മാഷേ? ഉറക്കച്ചടവില്‍ എഴുന്നേറ്റു നിന്ന് മാഷ് പറഞ്ഞു , ആര് ? എന്ത് പഠിച്ചുന്ന്വാ? പ്രകാശവേഗത്തെക്കാള്‍ വേഗത ന്യൂട്രിനോകള്ക്കാണെന്നു കാലം പറയുന്നു. കാലന് അങ്ങനെ പലതും പറയും .. മാഷ് ഉറ...
Comments
Post a Comment